തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് രംഗത്ത്. സിപിഐഎം കോണ്‍ഗ്രസ് ആയി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളോട് സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസം പറയണമെന്നും ചെങ്ങന്നൂരില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.
read also: കുമ്മനം ഇടപെട്ടു: കീഴാറ്റൂർ ദേശീയപാതാ പ്രശ്നത്തിൽ പുതിയ വഴിത്തിരിവ്
ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഹകരണത്തിന് വാതില്‍ തുറന്നിട്ട് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരമായിരുന്നു. യാതൊരു ധാരണയും കോണ്‍ഗ്രസുമായി വേണ്ട എന്നത് ഒഴിവാക്കി യാതൊരു രാഷ്ട്രീയ സഖ്യവും വേണ്ട എന്ന ഭേദഗതി ഉള്‍പ്പെടുത്തി. സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ക്ക് വഴിയൊരുക്കുന്നതാണ് സിപിഐഎമ്മിന്റെ പുതിയ രാഷ്ട്രീയ ലൈന്‍.
Post Your Comments