തിരുവനന്തപുരം•കീഴാറ്റൂർ ദേശീയപാതാ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ബൈപാസ്സിനു വേണ്ടി നൂറുകണക്കിന് ഏക്കർ നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ പരാതിയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ബൈപാസ്സുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ റിസേർച്ച് ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിലുമുള്ള ഉന്നത തല സംഘത്തെ കേന്ദ്രം നിയോഗിച്ചു.
മെയ് 3,4 തിയതികളിൽ സംഘം സ്ഥലം സന്ദർശിച്ച് പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ദേശീയ പാതാ അതോറിറ്റി,സംസ്ഥാന സർക്കാർ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കുമ്മനം രാജശേഖരനെ അറിയിച്ചതാണിക്കാര്യം.
Post Your Comments