കബിര്‍ധാം: കത്വ, ഉന്നാവോ പീഡന കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മുറവിളി ഉയരുമ്പോഴും രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത വര്‍ധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലാണ് സംഭവം. വിവാഹത്തിനെത്തിയ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപേയി പീഡിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കബിര്‍ധാം ജില്ലയിലെ റെഹോത്വ സ്വദേശിയും പെണ്‍കുട്ടിയുടെ പരിചയക്കാരനുമായ 25കാരന് ഉത്തം സാഹുവാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയും സാഹുവും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വരണ്ട നദിയുടെ തീരത്ത് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments