ന്യൂ ഡൽഹി : ഉന്നാവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പരാതി നൽകിയ യുവതിയെ പ്രതികൾ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഉന്നാവ് പെണ്‍കുട്ടി മരിച്ചതറിഞ്ഞ് ഡൽഹി സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിൽ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. റോഡ് ഉപരോധിച്ച് സമരത്തിന് ശ്രമിച്ചവരെ ഏറെപണിപ്പെട്ടാണ് പോലീസ് നീക്കിയത്. ഇതിനിടെ അമ്മ മകളുടെ ദേഹത്ത് പെട്രോളൊഴിച്ചു . എന്റെ മകളെ ഈ രാജ്യത്ത് എങ്ങനെ വളർത്തുമെന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ആറുവയസുകാരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. പോലീസ് സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. ആറു വയസുകാരിയെ ഉടൻ തന്നെ രെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പ്രതിഷേധിച്ച സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിിയിച്ചു.
Delhi: A woman protesting against Unnao rape case, threw petrol on her 6 year old daughter, outside Safadrjung hospital. The girl has been taken to emergency for the treatment, woman has been taken into custody by Police pic.twitter.com/IbCuQBIoeG
— ANI (@ANI) December 7, 2019
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി മരിച്ചത്. 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി മൊഴി നൽകിയിരുന്നു. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. ഉന്നാവോയിലെ ഹിന്ദുനഗറില്വെച്ചായിരുന്നു സംഭവം. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി ഒ.പി. സിംഗ് അറിയിച്ചു.ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി.
Post Your Comments