ന്യൂ ഡൽഹി : ഉത്തർപ്രദേശിലെ ഉന്നാവിൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന് കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ശിക്ഷ വിധിച്ചു. പത്ത് വർഷം തടവ് ശിക്ഷയാണ് സെന്‍ഗാറും,സഹോദരനും ഉൾപ്പെടെ കേസിലെ ആറ് പ്രതികൾക്കും ഡൽഹിയിലെ തീസ് ഹസാരി കോടതി വിധിച്ചത്. സെൻഗാറും സഹോദരനും പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ആകെയുള്ള 11 പ്രതികളിൽ കുൽദീപ് സെൻഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.പെൺകുട്ടിയുടെ അച്ഛന്റെ മരണത്തിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റം. പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ഒൻപതിന് ജുഡീഷൽ കസ്റ്റഡിയിലിരിക്കെയാണ് മരണപ്പെത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും കുല്‍ദീപ് സെന്‍ഗാർ ശിക്ഷ അനുഭവിക്കുകയാണ്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച കേസിലും സെന്‍ഗാർ പ്രതിയാണ്.
Post Your Comments