Latest NewsNewsIndia

ഉന്നാവോ പെണ്‍കുട്ടിയെ ചുട്ടെരിച്ചു കൊന്ന കേസിലെ പ്രധാന സാക്ഷിയുടെ ഏറ്റുപറച്ചില്‍ ആരെയും ഞെട്ടിയ്ക്കുന്നത് : പ്രേതമാണെന്ന് കരുതി ആട്ടിപ്പായിച്ചു…ആ ഭീകര ദൃശ്യത്തെ കുറിച്ച് സാക്ഷിയുടെ മൊഴി പുറത്ത്

ഉന്നാവോ : ഉന്നാവോ പെണ്‍കുട്ടിയെ ചുട്ടെരിച്ചു കൊന്ന കേസിലെ പ്രധാന സാക്ഷിയുടെ ഏറ്റുപറച്ചില്‍ ആരെയും ഞെട്ടിയ്ക്കുന്നത് ആ ഭീകര ദൃശ്യത്തെ കുറിച്ച് സാക്ഷി രവന്ദ്ര പ്രകാശ് പറുന്നതിങ്ങനെ… പൊള്ളലേറ്റ ശരീരവുമായി വന്ന പെണ്‍കുട്ടി പ്രേതമാണെന്നു കരുതി താന്‍ വടി കൊണ്ട് ആട്ടിയകറ്റി, വെള്ളം ചോദിച്ചിട്ടും നല്‍കിയില്ലെന്നും ഉന്നാവ് പെണ്‍കുട്ടിയെ ചുട്ടെരിച്ചു കൊന്ന കേസിലെ പ്രധാന സാക്ഷിയുടെ ഏറ്റുപറച്ചില്‍. പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ നിന്നു വ്യത്യസ്തമായാണു സംഭവത്തെക്കുറിച്ചു രവീന്ദ്ര നല്‍കിയ വിവരണം.

Read Also : ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല; എന്റെ സഹോദരി ഇല്ലാതായതുപോലെ ഇവരും ഇനി ഭൂമിയില്‍ ഉണ്ടാകരുത്- ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍

റോഡിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ പശുക്കള്‍ക്കു പുലര്‍ച്ചെ നാലരയോടെ വൈക്കോല്‍ നല്‍കികൊണ്ടു നില്‍ക്കുമ്പോഴാണു നിലവിളിച്ചു കൊണ്ട് ഒരാള്‍ ഓടി വന്നത്- രവീന്ദ്ര പറഞ്ഞു. ‘ഭയന്നു മരവിച്ചു പോയ ഞാന്‍ പ്രേതം ആണെന്നാണ് ആദ്യം കരുതിയത്. കയ്യിലുണ്ടായിരുന്ന വലിയ കമ്പു കൊണ്ട് ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. ആ ഭാഗത്ത് എന്റെ വീടിനു മുന്നില്‍ മാത്രമാണ് ലൈറ്റുള്ളത്. അതുകണ്ടാവണം പെണ്‍കുട്ടി സഹായം തേടി വന്നത്.

വസ്ത്രമുണ്ടായിരുന്നില്ല. ശരീരമാകെ പൊള്ളിയിരുന്നു. മുടിയും എതാണ്ടു കത്തിക്കരിഞ്ഞിരുന്നു. എന്നിട്ടും അവള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. താന്‍ അടുത്ത ഗ്രാമത്തിലെ പെണ്‍കുട്ടിയാണെന്നും കുറച്ചുപേര്‍ ചേര്‍ന്നു തീ കൊളുത്തിയതാണെന്നുമെല്ലാം അവള്‍ പറഞ്ഞു. ഫോണില്‍ പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അപ്പോഴേക്കും ശബ്ദം കേട്ടു ഭാര്യയും മകളും പുറത്തേക്കു വന്നു. അവരുടെ നിലവിളി കേട്ടു കൂടുതല്‍ ആളുകളെത്തി. തൊട്ടടുത്ത ഗ്യാസ് ഏജന്‍സിയിലെ കാവല്‍ക്കാരനാണു പൊലീസിനെ വിളിച്ചത്. ഒരു കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലേക്ക് ഓടിപ്പോകാന്‍ പറഞ്ഞു. പെണ്‍കുട്ടി മുന്നോട്ട് ഓടി പോവുകയും ചെയ്തു. അപ്പോഴേക്കും പൊലീസ് ജീപ്പെത്തുന്ന ശബ്ദം കേട്ടു. അവള്‍ പോയോ എന്നു പോലും നോക്കാനുള്ള മനസ്സ് അപ്പോഴുണ്ടായിരുന്നില്ല’- രവീന്ദ്ര പറഞ്ഞു. പൊള്ളലേറ്റവര്‍ക്കും മുറിവേറ്റവര്‍ക്കും വെള്ളം നല്‍കരുതെന്നാണു കേട്ടിട്ടുള്ളത്. അതുകൊണ്ടു നല്‍കിയില്ലെന്നും ആ കച്ചവടക്കാരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button