ഉന്നാവ്: കുടുംബത്തിനു നൽകിയ വാഗ്ദാനങ്ങൾ ഒരാഴ്ചയ്ക്കകം സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെൺകുട്ടിയുടെ സഹോദരി. വാഗ്ദാനങ്ങൾ ഈ 7 ദിവസത്തിനുള്ളിൽ നിറവേറ്റിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്. സഹോദരിക്കു സംഭവിച്ചതു നാളെ തനിക്കും വീട്ടുകാർക്കും സംഭവിക്കാം. സാക്ഷിയെന്ന നിലയിൽ തനിക്കും ഭീഷണിയുണ്ട്. സഹോദരി പോയെങ്കിലും അവളോടു ക്രൂരത കാട്ടിയവരെ വെറുതെ വിടരുത്. ഒരാഴ്ചയ്ക്കുള്ളിൽ നടപടി വേണമെന്നും പെൺകുട്ടി പറയുകയുണ്ടായി.
Read also: മകൾക്ക് നീതി ലഭിച്ചില്ല; ഘാതകരെ വെടിവെച്ച് കൊല്ലണമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 25 ലക്ഷം രൂപയ്ക്കു പുറമേ പ്രധാനമന്ത്രി ആവാസ് യോജന വഴി വീട്, കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി, സ്വയംരക്ഷയ്ക്കായി ആവശ്യമെങ്കിൽ തോക്ക് തുടങ്ങിയവയ്ക്കു നടപടി സ്വീകരിക്കുമെന്നും വരെ പറഞ്ഞിട്ടും സഹോദരി നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
Post Your Comments