ഇടുക്കി: എക്സൈസ് ഡിപ്പാര്‍ട്ടുമെന്റ് ഇടുക്കി ഡിവിഷനില്‍ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായുള്ള വിപുലമായ പരിശോധനകള്‍ക്ക് തുടക്കം കുറിച്ചു. വിദൂരമലയോര പ്രദേശങ്ങളില്‍ എവിടെയെങ്കിലും കഞ്ചാവ് തോട്ടങ്ങളുണ്ടെങ്കില്‍ കണ്ടെത്തുന്നതിനാണ് ആധുനിക സംവിധാനമായ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്കാണ് തുടക്കം കുറിച്ചത്. കഞ്ചാവ് കൃഷിയിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച കമ്പക്കല്ല്, കടവരി ,ചിലന്തിയാര്‍ മേഖലകളിലാണ് എക്സൈസ് കമ്മീഷണര്‍ .ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ .പി.കെ .മനോഹരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ആധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധനകള്‍ എക്സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.. വിവിധ മേഖലകളിലായി നാലു മണിക്കൂറോളം വനപ്രദേശങ്ങളില്‍ പരിശോധന നടത്തി ..
Post Your Comments