ദില്ലി: സംസാരിക്കാത്ത പ്രധാനമന്ത്രിയാണ്, വല്ലപ്പോഴും വാ തുറക്കണമെന്നുമായിരുന്നു മോദി പണ്ട് തന്നെക്കുറിച്ച് പറഞ്ഞത്. ആ ഉപദേശം ഉപ്പോള്‍ മോദിക്ക് നല്‍കുകയായാണെന്നും വല്ലപ്പോഴും വാ തുറന്ന് സംസാരിക്കണമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികരിക്കാന്‍ വൈകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.
മോദിക്ക് ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വലിയ വിമര്‍ശനം വേണ്ടി വന്നു. പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. ഇതുപോലുള്ള വിഷയങ്ങളില്‍ രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയിൽ പ്രതികരിക്കാൻ വൈകരുത്. അത് കുറ്റവാളികള്‍ മുതലെടുക്കുമെന്നും . അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കൂവെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
Also read ;ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയിലേക്ക് മാറ്റാൻ നീക്കം
Post Your Comments