Latest NewsKeralaIndia

‘വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു!കർമ്മ ഈസ് ബൂമറാങ്ങ്’ – സന്ദീപ് വാര്യർ

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ രാഹുൽ അയോഗ്യനാക്കപ്പെട്ടേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

വയനാട് എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ രാഹുൽ പണ്ട് എടുത്തുചാടി ചെയ്ത ഒരു പ്രവർത്തി ഇപ്പോൾ ചർച്ചയാകുകയാണ്. 2013 സെപ്തംബർ 27 ന് യുപിഎ സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് കീറിയെറിഞ്ഞ് സർക്കാരിനെ ആകെ പ്രതിരോധത്തിലാക്കിയ രാഹുലിന്, അന്ന് ആ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ രക്ഷയായേനെ എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ കുറിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ പ്രതികരണവുമായി രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധി ദുർബലപ്പെടുത്താൻ നിയമ നിർമ്മാണത്തിനായി യുപിഎ സർക്കാർ ഓർഡിനൻസ് കൊണ്ട് വരുന്നു
പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് അമേരിക്കയിൽ തന്ത്രപ്രധാനമായ ചർച്ചകൾ നടത്തുന്ന ദിവസം ഡൽഹിയിൽ അജയ് മാക്കൻ നടത്തുന്ന പത്ര സമ്മേളനത്തിൽ ഇടിച്ച് കയറി രാഹുൽ ഗാന്ധി സ്വന്തം സർക്കാരിന്റെ ഓർഡിനൻസ് ചീപ്പ് പബ്ലിസിറ്റിക്കായി ചീന്തി എറിയുന്നു .

വിദേശ രാജ്യത്തിരിക്കുമ്പോൾ സ്വന്തം പാർട്ടി നേതാവിനാൽ അപമാനിതനായ മൻമോഹൻ സിങ്ങ് രാജിക്കൊരുങ്ങുന്നു .
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടന്ന് ചെന്ന് രാഹുൽ ക്ഷമാപണം നടത്തുന്നു .
വർഷങ്ങൾക്ക് ശേഷം രാഹുൽ ശിക്ഷിക്കപ്പെടുന്നു . ചീന്തിയെറിഞ്ഞ ഓർഡിനൻസ്‌ ഉണ്ടായിരുന്നെങ്കിൽ രാഹുൽ രക്ഷപ്പെട്ടേനെ . വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു .
ഇതാണ് പറയുന്നത് . കർമ്മ ഈസ് ബൂമറാങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button