കൊച്ചി: തീവ്രവാദികളോടുള്ള രണ്ടു സർക്കാരുകളുടെ സമീപനം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. യുപിഎ ഭരണത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ യഥേഷ്ടം ഇത്തരക്കാർക്ക് കയറിച്ചെല്ലാൻ കഴിയുമായിരുന്നു എന്നും, ഇപ്പോൾ എൻഡിഎ ഭരണത്തിൽ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഒപ്പം യാസിൻ മാലിക്ക് ഉള്ള ചിത്രങ്ങളും സന്ദീപ് പങ്കുവെച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കോൺഗ്രസ് ഭരണവും ബിജെപി ഭരണവും തമ്മിലുള്ള വ്യത്യാസം താഴെയുള്ള ചിത്രങ്ങളിൽ വ്യക്തമാണ്. തീവ്രവാദി യാസീൻ മാലിക്കിന് മൻമോഹൻ സിങ്ങ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കിയപ്പോൾ നരേന്ദ്ര മോദി യാസീൻ മാലിക്കിനെ പിടിച്ച് ജയിലിലിട്ടു .
തീവ്രവാദ ഫണ്ടിങ് കേസിൽ യാസീൻ മാലിക്കിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . 1990ൽ 4 ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ ശ്രീനഗറിൽ വെടിവച്ച് കൊന്ന കേസിൽ കൂടി യാസീൻ മാലിക് ശിക്ഷിക്കപ്പെടാൻ ബാക്കിയുണ്ട് .
Post Your Comments