KeralaLatest NewsIndiaNews

വനിതാ ഡോക്ടർ‌ക്കു നേരെ പോലീസ് ഗുണ്ടായിസം

കണ്ണൂർ: വനിതാ ഡോക്ടർ‌ക്കു നേരെയും പോലീസ് അതിക്രമം.ഹർത്താൽ ദിവസം അറസ്റ്റ് ചെയ്‌ത സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ജില്ലാ ആശുപത്രി കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. കെ.പ്രതിഭയാണു കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്ഐയ്ക്കെതിരെ ഐജിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.

also read: ഇന്നലെ നടന്ന ഹർത്താൽ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ‘സ്‌റ്റേ അറ്റ് ഹോം’

പോലീസുമായി ഏറ്റുമുട്ടിയ സമരക്കാരെ ആശുപതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.രോഗികളെ പരിശോധിക്കുകയായിരുന്ന തന്റെ മുൻപിൽ, ടൗൺ എസ്ഐ എന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ വന്നു ഗുണ്ടായിസം കാണിച്ചെന്നാണു പ്രതിഭയുടെ പരാതി. സമരക്കാർക്ക് പോലീസ് മർദ്ദനം ഏറ്റിരുന്നതായും വനിതാ ഡോക്ടർ മൊഴി നൽകി. പോലീസ് മർദ്ദിച്ചെന്ന് രേഖകളിൽ എഴുതാൻ പാടില്ലെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എഴുതിക്കൊടുത്താൽ ‘ചവിട്ടിക്കീറിക്കളയും’ എന്നു ഭീഷണിപ്പെടുത്തിയതായും ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button