കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി ആലുവ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നാലരമണിക്കൂറോളം എ.വി. ജോർജിനെ ചോദ്യചെയ്തിരുന്നു.
എസ്.പി: ജോര്‍ജിനു കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സാ(ആര്.ടി.എഫ്)ണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍, മുളന്തുരുത്തിയിലായിരുന്ന നാലു റൂറല്‍ ടൈഗര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ കാവിവേഷത്തില്‍ എസ്.പി. പറഞ്ഞുവിട്ടെന്നാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ALSO READ: വരാപ്പുഴ കസ്റ്റഡി മരണം ; വീണ്ടും എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ എസ്.പി ജോര്‍ജിനെതിരെ കടുത്ത നടപടിയെടുക്കാനാണ്
ക്രൈംബ്രാഞ്ച് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ഈ ആഴ്ചതന്നെ പ്രതിചേര്‍ക്കുമെന്നും അറസ്റ്റുണ്ടാകുമെന്നുമാണു വിവരം. ഇതുസംബന്ധിച്ചു പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ ഉപദേശവും തേടിയിട്ടുണ്ട്. യൂണിഫോമില്ലാത്തവരെ എന്തിനാണ് കേസന്വേഷിക്കാന്‍ വിട്ടതെന്ന ചോദ്യത്തിന് എസ്.പിക്കു മറുപടിയുണ്ടായിരുന്നില്ല. അറസ്റ്റ് രേഖകളില്‍ കൃത്രിമം കാണിക്കാന്‍ എസ്.പി പ്രേരിപ്പിച്ചെന്നു ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യമൊഴിയും ജോർജിന് തിരിച്ചടിയായി.
Post Your Comments