Kerala

മുഖ്യമന്ത്രിയുടെ നാട്ടിലും കസ്റ്റഡി മരണം; പോലീസ് വീണ്ടും പ്രതിക്കൂട്ടിൽ

കണ്ണൂര്‍: കേരളാ പോലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നു. പിണറായിൽ ഓട്ടോ ഡ്രൈവർ ഉനൈസിന്റെ മരണത്തിന് പിന്നിൽ പോലീസ് മർദ്ദനമെന്ന ആരോപണവുമായി ബന്ധുക്കൾ. മെയ് 2നാണ് ഉനൈസ് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഉനൈസ് രണ്ട് മാസം വീട്ടില്‍ കിടപ്പിലായിരുന്ന ശേഷമാണ് മരിച്ചത്. ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ തീവെച്ച കേസില്‍ നാലു പോലീസുകാര്‍ വീടു വളഞ്ഞാണ് ഉനൈസിനെ ഫെബ്രുവരി 22ന് കസ്റ്റഡിയിലെടുക്കുന്നത്.

ALSO READ:കേരള പോലീസ് ”യഥാര്‍ത്ഥ പോലീസ്” ആയി മാറാന്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ജോയ് മാത്യു

എടക്കാട് പോലീസ് സ്‌റ്റേഷനില്‍വെച്ച് ഉനൈസിന് മര്‍ദ്ദനമേറ്റുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ‘ഏഴ് പോലീസുകാരും എസ്‌ഐയും ചേര്‍ന്ന ഉനൈസിനെ മര്‍ദ്ദിച്ചു. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയില്‍ ഫെബ്രുവരി 24ന് ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ആശുപത്രി രേഖകളില്‍ പരിക്കിനുള്ള കാരണം പോലീസ് മര്‍ദനമാണെന്ന്‌ വ്യക്തമായി പറയുന്നുണ്ട്.

വീട്ടിൽ തിരികെയെത്തിയ ഉനൈസ് രണ്ട് മാസത്തോളം പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മെയ് 2നാണ് ഉനൈസ് മരിച്ചത്. സംഭവത്തിൽ പോലീസിന് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button