KeralaLatest News

സാധാരണക്കാരനെ സംരക്ഷിക്കേണ്ട പോലീസ്, പട്ടിയെ കൊല്ലുന്ന പോലെ കൊന്നു; ഇനി അയാൾ ആ ജോലിയിൽ ഉണ്ടാകാൻ പാടില്ല: സനലിന്റെ ഭാര്യ

സംഭവത്തിൽ ഒളിവിൽ പോയ ഡിവൈഎസ്പിക്കു വേണ്ടി ലുക്കൗട്ട് നോട്ടിസ് പോലും പോലീസ് പുറപ്പെടുവിച്ചിട്ടില്ല

തിരുവനന്തപുരം: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ രക്ഷിക്കാൻ ഉന്നതർ ശ്രമനിക്കുന്നതായി സനലിന്റെ ഭാര്യ വിജി. സസ്പെൻഷൻ മതിയായ നടപടിയല്ല. ‌ ബി.ഹരികുമാറിനെ പിരിച്ചുവിടണം. സാധാരണക്കാരനെ സംരക്ഷിക്കേണ്ട പോലീസ് തന്നെ സാധാരണക്കാരനെ പട്ടിയെ കൊള്ളുന്ന പോലെ കൊന്നു. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും വിജി പ്രതികരിച്ചു. ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് അറിയില്ല. രണ്ടു കുഞ്ഞു മക്കളുടെയും തന്റെയും ഏക അത്താണിയെയാണ് കാക്കിയിട്ട കഴുകാൻ കൊന്നത്.

സംഭവത്തിൽ ഒളിവിൽ പോയ ഡിവൈഎസ്പിക്കു വേണ്ടി ലുക്കൗട്ട് നോട്ടിസ് പോലും പോലീസ് പുറപ്പെടുവിച്ചിട്ടില്ല. ഡിവൈഎസ്പി ഹരികുമാറിന് കീഴടങ്ങാന്‍ ഒരുദിവസം കൂടി നല്‍കും. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹരികുമാറിനോടാവശ്യപ്പെടാന്‍ ബന്ധുക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു. ഹരികുമാര്‍ സംസ്ഥാനം വിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റ് വൈകിക്കാന്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലേയും സിപിഎം തിരുവനന്തപുരം ജില്ലാനേതൃത്വത്തിലേയും പ്രബലവിഭാഗങ്ങള്‍ രംഗത്തുണ്ട്.

ഡി.വൈ.എസ്.പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ ഇടപെടല്‍. ആദ്യ റിപ്പോര്‍ട്ട് 2017 ജൂണ്‍ 22ന്. ഉള്ളടക്കം ഇങ്ങനെ. നെയ്യാറ്റിന്‍കരയില്‍ എസ്.ഐ ആയിരുന്ന കാലം മുതല്‍ കൊടുങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധം ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം.

പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥലത്ത് അക്രമമുണ്ടാകും. ഡി.വൈ.എസ്.പിയുടെ അവിഹിത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് വി.എസ്.ഡി.പി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രില്‍ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികള്‍ വ്യാപകമായതോടെ ഡി.‍‍ജി.പി ലോക്നാഥ് ബഹ്റ തന്നെ നേരിട്ട് ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25ന് ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡി.വൈ.എസ് പി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു. മാസം ഏഴു കഴിഞ്ഞു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, ഭരണരംഗത്തുള്ളവര്‍ തന്നെ ഹരികുമാറിന്റ വഴിവിട്ടപോക്കിന് ചൂട്ടുപിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button