കൊച്ചി: വരാപ്പുഴ കസ്റ്റഡി മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ ഇന്ന് മുതൽ സർക്കാർ ഉദ്യോഗസ്ഥയാണ്. ഇന്ന് രാവിലെ പറവൂര്‍ താലൂക്ക് ഓഫിസിലെത്തി അഖില സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചു. അനുജന്‍ അഭിനവിനും ശ്രീജിത്തിന്റെ ജേഷ്ഠന്‍ രഞ്ജിത്തിനും ഒപ്പമായിരുന്നു അഖില താലൂക്ക് ഓഫിസിലെത്തിയത്. തുടര്‍ന്ന് പറവൂര്‍ തഹസീല്‍ദാറെത്തി രേഖകള്‍ പരിശോദിച്ചു.
ALSO READ: വരാപ്പുഴ കസ്റ്റഡി മരണം : ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെ അറസ്റ്റ് : തീരുമാനം ഇങ്ങനെ
വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ലര്‍ക്ക് കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കാണു അഖിലയ്ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. ജോലിയിൽ പ്രവേശിച്ച ശേഷം അഖില തങ്ങള്‍ക്ക് നല്‍കിയ സംരക്ഷണത്തിനു സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ധനസഹായം നൽകിയിരുന്നു.
Post Your Comments