Latest NewsIndiaNews

പുതിയ കാഷ്ബാക്ക് പ്ലാന്‍ അവതരിപ്പിച്ച് ഭീം ആപ്പ്

പുതിയ കാഷ്ബാക്ക് പ്ലാനുമായി ഭീം ആപ്പ്. ഓരോ മാസവും 750 രൂപവരെ കാഷ്ബാക്ക് ലഭിക്കുന്ന പ്ലാന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വ്യാപാരികള്‍ക്ക് 10,000 രൂപവരെ പ്രതിമാസം കാഷ്ബാക്ക് ലഭിക്കും. ആദ്യ ഇടപാടിന് 51 രൂപയാണ് കാഷ്ബാക്ക് നൽകുന്നത്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുപയോഗിച്ച് ഭീം ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും. ഇതുവഴി അക്കൗണ്ടുകളെ ഭീം ആപ്പുമായി ബന്ധിപ്പിക്കാനാകും.

Read Also: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; മജിസ്‌ട്രേറ്റിന്റെ നിർണായക മൊഴി പുറത്ത്

ഒരു രൂപയോ അതില്‍ കൂടുതലോ ആദ്യമായി അയച്ചാല്‍ കാഷ്ബാക്ക് ലഭിക്കുന്നതാണ്. മാത്രമല്ല, 25 രൂപ കാഷ്ബാക്ക് വിപിഎ/യുപിഐ ഐഡി, അക്കൗണ്ട് നമ്പര്‍ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ലഭിക്കും. മാസം 25 മുതല്‍ 50 തവണ വരെ ഇടപാടുകള്‍ നടത്തിയാല്‍ ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് 100 രൂപ കാഷ്ബാക്ക് ആയി നൽകുന്നതാണ്. 50 നും 100 നും ഇടയില്‍ ഇടപാട് ഒരു മാസം നടത്തിയാല്‍ 200 രൂപയും കാഷ്ബാക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button