Latest NewsNewsBusiness

ജിയോമാർട്ട്: വമ്പിച്ച വിലക്കിഴിവിൽ ഐഫോൺ 14 വാങ്ങാം, ഈ നിബന്ധന മാത്രം പാലിക്കൂ

ഐഫോൺ 14- ന്  5 ശതമാനം ക്യാഷ്ബാക്കാണ് നൽകിയിട്ടുള്ളത്

ഉപയോക്താക്കൾക്ക് വമ്പിച്ച വിലക്കിഴിവിൽ ഐഫോൺ 14 വാങ്ങാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ജിയോമാർട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഐഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ തുക ഈടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ ജിയോമാർട്ട് ഒരുക്കിയിരിക്കുന്നത്. നിലവിൽ, ഐഫോൺ 14- ന്റെ ഇന്ത്യൻ വിപണി വില 79,900 രൂപയാണ്. എന്നാൽ, ജിയോമാർട്ടിൽ 74,900 രൂപയ്ക്കാണ് ഐഫോൺ 14 വാങ്ങാൻ അവസരം. 7000 രൂപ വിലക്കിഴിവിൽ ഐഫോൺ 14 വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് അനിവാര്യമാണ്.

നിലവിൽ, ഐഫോൺ 14- ന്  5 ശതമാനം ക്യാഷ്ബാക്കാണ് നൽകിയിട്ടുള്ളത്. ക്രെഡിറ്റ് കാർഡ് ഓഫറുകൾക്ക് പുറമേ, മറ്റു ഡിസ്കൗണ്ടുകളും നൽകാൻ സാധ്യതയുണ്ട്. രണ്ട് മാസങ്ങൾക്കു മുൻപാണ് ഐഫോൺ 14 ഔദ്യോഗികമായി വിപണിയിൽ പുറത്തിറക്കിയത്. 6.7 ഇഞ്ച് ഡിസ്പ്ലേ, നവീകരിച്ച ഡ്യുവൽ ക്യാമറ സിസ്റ്റം, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ്, എ15 ബയോണിക്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവയാണ് ഐഫോൺ 14- ന് നൽകിയിരിക്കുന്നത്.

Also Read: കോ​ളേ​ജി​ലെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് ബി​രി​യാ​ണി ക​ഴി​ച്ച വി​ദ്യാ​ർ​ത്ഥി​നി​ ആ​ശു​പ​ത്രി​യിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button