ലണ്ടന്‍: ലോകത്തിന്റെ മുന്നില്‍ ഇന്ത്യക്കു വീണ്ടും അഭിമാനം. ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ അടുത്ത വര്‍ഷം തന്നെ വന്‍ശക്തിയായ ബ്രിട്ടനെ പിന്തള്ളും എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിങ്ങില്‍ ഇതിനകം പ്രധാന സാമ്പത്തിക ശക്തികളായ മൂന്നു രാജ്യങ്ങളെ ഇന്ത്യ പിന്തള്ളിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മോഹ പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യക്കു കരുത്തു പകരാന്‍ അവതരിപ്പിച്ച ഭീം മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യയെ മുന്നിലെത്തിച്ചിരിക്കുന്നത്.
ലോകത്തെ പ്രമുഖ 25 രാജ്യങ്ങളില്‍ നടക്കുന്ന സാങ്കേതിക പണമിടപാടുകള്‍ പഠന വിധേയമാക്കിയപ്പോഴാണ് ഇന്ത്യ ബ്രിട്ടനേയും ചൈനയെയും ജപ്പാനെയും മറികടന്നതായി കണ്ടെത്തിയിരിക്കുന്നത്. മോദി നടത്തിയ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ വേണ്ടതിലധികം വിമര്‍ശം കേള്‍ക്കേണ്ടി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തിപരവും രാഷ്ട്രീയവുമായ വിജയം കൂടിയാണ് ഈ റെക്കോഡ്. ഇന്ത്യ നടപ്പാക്കിയ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ ലോകത്തരമെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് അമേരിക്കന്‍ സാമ്പത്തിക ഏജന്‍സിയായ എഫ്‌ഐഎസ് ആണ്.
ഈ റിപ്പോര്‍ട്ട് അനുസരിച്ചു ലോകത്തെ ഏറ്റവും മികവുറ്റ സാമ്പത്തിക സാങ്കേതിക കൈമാറ്റമാണ് ഭീം ആപ്ലിക്കേഷന്‍ വഴി നടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 105 മില്യണ്‍ സാമ്പത്തിക കൈമാറ്റമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. വന്‍ശക്തി രാജ്യങ്ങളില്‍ പോലും സാങ്കേതിക വിദ്യ നേടാത്ത വളര്‍ച്ച ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നു എന്ന വെളിപ്പെടുത്തല്‍ കൂടിയാണ് റിപ്പോര്‍ട്ടിന്റെ കാതല്‍.
Post Your Comments