കൊച്ചി • ഭീം ആപ്പ് സംബന്ധിച്ച് ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ടൊന്നും നടന്നിട്ടില്ലെന്നും വാജ്യമായ വിവരങ്ങള്‍ക്ക് ഇരായകരുതെന്നും ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.ഈയിടെ പുറത്തു വന്ന വാര്‍ത്തകളെ കുറിച്ച് എന്‍പിസിഐ സ്വതന്ത്ര്യ അന്വേഷണം നടത്തിയിരുന്നു.ഭീമിനെ സംബന്ധിച്ച് ഒരു പ്രമുഖ ഡിജിറ്റല്‍ റിസ്‌ക് നിരീക്ഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വരെ പരിശോധിച്ചാണ് അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് ഉറപ്പിച്ചത്. ഭീം ആപ്പില്‍ ഇതുവരെ ഡാറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ല.
വ്യാപാര സാങ്കല്‍പിക പേയ്‌മെന്റ് വിലാസങ്ങളില്‍ (വിപിഎ) ഗ്രാമീണ തലത്തില്‍വരെ സംരംഭകരെ ബോധവല്‍ക്കരിക്കുന്നതിനും സജീവമാക്കുന്നതിനും 2018 മുതല്‍ സിഎസ്‌സി ഇ-ഗവേണ്‍സ് സര്‍വീസസ് ഇന്ത്യ പ്രവര്‍ത്തിച്ചു വരികയാണ്. ഈ വിപിഎകളില്‍ പലതും അംഗീകൃത യുപിഐ ഐഡികളല്ല.
അതേസമയം യുപിഐ ഐഡി,സാക്ഷാല്‍ അക്കൗണ്ടുകള്‍ക്കുപകരം,സൗകര്യപ്രദമായി ഷെയര്‍ ചെയ്യാവുന്ന സാങ്കല്‍പ്പിക ഐഡി/ടോക്കണാണ്. പണം സ്വീകരിക്കുവാന്‍ യുപിഐ ഐഡി ഉപയോഗിക്കാം. പണം നല്‍കുന്നയാളുമായും ഇടപാടുകാരന് യുപിഐ ഐഡി പങ്കുവയ്ക്കാം. യുപിഐയിലൂടെ പണം സ്വീകരിക്കല്‍ നടത്തുന്ന വ്യാപാരികള്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഫീച്ചറാണ് ഇത്.
ഡിജിറ്റല്‍ റിസ്‌ക് മോണിറ്ററിങ് സ്ഥാപനത്തിന്റെ കണ്ടെത്തലുകളില്‍ ഉപഭോക്താക്കളുടെ ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്ന് മനസിലാക്കുന്നു. എന്‍പിസിഐ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന വിവരങ്ങളുടെ സംരക്ഷണത്തിന് സംയോജിത സമീപനവും സ്വീകരിച്ചു വരുന്നു.
Post Your Comments