ന്യൂഡല്‍ഹി: ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സ്പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് ഇനി മുതല്‍ 50 ശതമാനം കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ദസറയോടനുബന്ധിച്ച് പുറത്തിറക്കിയ വിജയ് ഓഫറിലാണ് രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് നല്‍കുന്നത്.
42 രൂപ ,44 രൂപ ,65 രൂപ ,69 രൂപ ,88 രൂപ എന്നിങ്ങനെയുള്ള സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുമ്ബോള്‍ നല്‍കുന്ന തുകയുടെ പകുതി രൂപ, ടോക്ക് ടൈം ആയി തിരികെ ലഭിക്കും. മാത്രമല്ല, സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ ബിഎസ്‌എന്‍എല്‍ ഓണ്‍ലൈന്‍ വഴിയും, ആപ്പ് വഴിയുമുള്ള 30 രൂപയുടെ റീച്ചാര്‍ജിന് ഫുള്‍ ടോക്ക് ടൈം ലഭിക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ബിഎസ്‌എന്‍എല്‍ അടുത്തിടെയായി ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളത്.
Post Your Comments