CricketLatest NewsNewsSports

സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിരുന്നു. താരം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമേന്ററായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം അന്തരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ ചാനല്‍ പ്രതികരണമെന്നും തന്നെ നടത്തിയിട്ടില്ല.

read also: ഒൻപത് വയസുകാരനോടും മാപ്പ് ചോദിച്ച് സ്റ്റീവ് സ്മിത്ത്

ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനല്‍ സെവനുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്ക്റ്റ് ടീമിന്റെ മത്സര സംപ്രേഷണം സ്വന്തമാക്കിയിരുന്നു. സ്മിത്തിനെ ഇതിന്റെ കമേന്ററി പാനലിലേക്കാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്.

ക്രിക്കറ്റിന് തന്നെ നാണക്കേട് ഉണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചത് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പര്യടനത്തിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും കാമറണ്‍ ബെന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button