പ്രതീകാത്മക ചിത്രം :
കണ്ണൂര്‍: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന് പിന്നില്‍ മതതീവ്രവാദികളെന്ന് മനസിലാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ആരോപണം. സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ പലയിടത്തും എസ്ഡിപിഐയുടെ നേതൃത്വത്തില്‍ അഴിഞ്ഞാട്ടം നടത്തി. രാവിലെ മുതല്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്ത ഒരുസംഘങ്ങള്‍ റോഡുകളില്‍ അക്രമം അഴിച്ചുവിട്ടു. കണ്ണൂരില്‍ പന്ത്രണ്ടോടെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി.
പോലീസ് ലാത്തിവീശി ഹര്‍ത്താല്‍ അനുകൂലികളെ ഓടിക്കുകയായിരുന്നു. അക്രമങ്ങള്‍ക്കും വഴിതടയലിനും ഇറങ്ങിയ 40 പേരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുജില്ലകളിലും വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നുണ്ട്. കാസര്‍കോട് ജില്ലയുടെ അതിര്‍ത്തികളില്‍ സ്ഥിതി രൂക്ഷമാണ്്. സോഷ്യല്‍ മീഡിയയിലെ ആഹ്വാനംകേട്ട് നിരവധി പേരാണ് വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനും ഇറങ്ങിയിട്ടുള്ളത്.
രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്തവര്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. കാസര്‍ഗോഡ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍ ആഹ്വാനം നടത്തുകയും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്ത നിരവധി പേരുടെ ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ വലിയ തോതില്‍ മുന്നൊരുക്കം നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കാഷ്മീരില്‍ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ തെരുവിലിറങ്ങിയതെങ്കിലും കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ വിളിച്ചത് തീവ്രമുദ്രാവാക്യങ്ങളായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു.
Post Your Comments