തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്ത രാജ്യത്തെ 31 ശതമാനം ജനങ്ങളെയും കൊല്ലാൻ ആഹ്വാനം ചെയ്തയാൾക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മീഡിയാ കോർഡിനേറ്ററുമായി ആർ സന്ദീപ് ഡിജിപിക്ക് പരാതി നൽകി. ദീപക് ശങ്കരനാരായണനാണ് ഫേസ് ബുക്ക് വഴി ഇത് ആഹ്വാനം ചെയ്തത്. കത്വയിലെ കൊലപാതകത്തിന്റെ പേരിലാണ് ഇത്തരം ഒരു പ്രതികരണം.
read also: ബലാത്സംഗ വീഡിയോ തേടിയുള്ള ഇന്ത്യക്കാരുടെ മനോവൈകൃതം; കത്വ പെൺകുട്ടിയുടെ പേര് പോൺ സൈറ്റിൽ ട്രെന്‍ഡിംഗ്
ബംഗലൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ദീപക് ശങ്കരനാരായണൻ ജോലി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തുകൊല്ലപ്പെട്ടവരുടെ ഏഴിരട്ടി ഉണ്ടാകും ഹിന്ദു ഭീകര വാദികൾക്ക് വോട്ടു ചെയ്തവരുടെ എണ്ണം. എന്നാലും അവരെ കൊല്ലണമെന്നായിരുന്നു ഇയാളുടെ ഫേസ് ബുക്ക് പോസ്റ്റ്.
പരാതിക്കൊപ്പം ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചും പത്മനാഭസ്വാമി ക്ഷേത്രം ബോംബിട്ട് തകർക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇയാളുടെ മുൻ ഫേസ് ബുക്ക് പോസ്റ്റുകളുടെ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. സന്ദീപ് പരാതി നൽകിയത് ഡിജിപിയെ നേരിൽ സന്ദർശിച്ചാണ്.
Post Your Comments