Latest NewsNewsIndia

ബലാത്സംഗ വീഡിയോ തേടിയുള്ള ഇന്ത്യക്കാരുടെ മനോവൈകൃതം; കത്വ പെൺകുട്ടിയുടെ പേര് പോൺ സൈറ്റിൽ ട്രെന്‍ഡിംഗ്

ന്യൂഡല്‍ഹി: കത്വവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റിൽ ട്രെൻഡിങ്. പെണ്‍കുട്ടിയുടെ വീഡിയോക്കായി ചിലര്‍ സേര്‍ച്ച്‌ ചെയ്തതാണ് ഇത്തരത്തിൽ പേര് ട്രെൻഡിങ്ങിൽ വരാൻ കാരണം. പ്രമുഖ പോണ്‍ വെബ്‌സൈറ്റായ എക്‌സ് വീഡിയോസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് പേര് വന്നിരിക്കുന്നത്.

Read Also: അറബ് യുവതിയുമായി ലൈംഗിക ബന്ധം: പ്രവാസി യുവാവിന് ശിക്ഷ

എക്‌സ് വീഡിയോസില്‍ ബലാത്സംഗ വീഡിയോകള്‍ ലഭ്യമാണ്. ഇത്തരം വീഡിയോകള്‍ക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്. ഇന്നലെ രാത്രി ഒന്നാം സ്ഥാനത്തായിരുന്ന പേര് ഇന്ന് രാവിലെ രണ്ടാം സ്ഥാനത്തേക്ക് വന്നുവെങ്കിലും ഉച്ചയോടെ വീണ്ടും ഒന്നാമതായി മാറി. കത്വവ പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമെമ്പാടും രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചില ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button