കണിക്കൊന്നയ്ക്ക് വിഷു ദിനത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴാണ് കണികൊന്നകളും പൂത്തു തുടങ്ങുന്നത്. വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് മനോഹരമായ ഒരു കാഴ്ച്ചയാണ്. അത് കൊണ്ട് തന്നെ ആയിരിക്കാം കേരളത്തിന്റെ സംസ്ഥാന പുഷ്പമായി കണിക്കൊന്ന മാറിയത്. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്.
വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുമ്പോൾ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു.
Post Your Comments