HistoryVishu

വിഷു വരുന്നത് കണിക്കൊന്ന പൂക്കൾ അറിയുന്നതെങ്ങനെ

വിഷു മലയാളികളുടെ മാത്രം ഒരു സ്വകാര്യ അഹങ്കാരമാണ്. വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് കണിക്കൊന്ന പൂക്കളാണ്. വിഷുക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കണിക്കൊന്നകൾ പൂത്തുതുടങ്ങും യഥാർത്ഥത്തിൽ ഈ പൂക്കൾക്ക് വിഷു വരുന്നതിനെക്കുറിച്ച് മുൻകൂട്ടി വല്ല സൂചനയും കിട്ടുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്.

ഇനി വിഷുക്കാലത്ത് മാത്രമാണോ കണിക്കൊന്ന പൂക്കുന്നത്..? പ്രകൃതിയുടെ നിയന്ത്രണത്തിലാണ് പൂക്കലും കായ്ക്കലും ഒക്കെ. വർഷത്തിൽ ഒരിക്കൽ പൂക്കുന്നവ, രണ്ടു തവണ പൂക്കുന്നവ, രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്നവ, 12 വർഷത്തിലൊരിക്കൽ പൂക്കുന്നവ എന്നിങ്ങനെ സസ്യങ്ങൾക്കൊക്കെ ജീവശാസ്ത്രപരമായ ഒരു താളമുണ്ട്. ആ താളത്തിനൊത്തു തുള്ളുമ്പോഴാണ് വിഷുക്കാലത്ത് നാട്ടിലെങ്ങും കൊന്ന പൂക്കുന്നത്.

കൊടുംവേനലിനു തൊട്ടുമുൻപ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്നതാണു കണിക്കൊന്നയുടെ ശീലം. വേനൽക്കാലത്തിന്റെ ആരംഭത്തോടെ കൊന്നമരം ഇലകൾ പൊഴിക്കുകയും മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പൂവിട്ടുനിൽക്കുകയും ചെയ്യുന്നതായാണ് ഏതാനും വർഷം മുൻപുവരെ കണ്ടിരുന്നത്. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്ന കണക്കും ഒരു പതിറ്റാണ്ടു മുൻപുവരെ ശരിയായി വന്നിരുന്നു.

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യ ഫിസ്റ്റുല. കർണികാരമെന്ന് സംസ്‌കൃതത്തിലും ഇന്ത്യൻ ലബേണം, ഗോൾഡൻ ഷവർ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു. കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും വളരും. മലയാളികൾ ഇപ്പോൾ കേരളത്തിനു പുറത്തും കണിക്കൊന്ന നട്ടുവളർത്തുന്നുണ്ട്. ഇലപൊഴിയുന്ന മരമാണ് കണിക്കൊന്ന. ഇലയില്ലാത്ത ശിഖരങ്ങളിൽ മഞ്ഞപ്പൂക്കൾ നിറഞ്ഞുനിൽക്കും.

കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്. വൃക്ഷായുര്വേധ പ്രകാരം വീടിന്റെ പാര്‍ശ്വങ്ങളില്‍ ആണ് കണിക്കൊന്നയുടെ സ്ഥാനമെങ്കിലും ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ ആണ് നടുന്നത്. ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തിവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button