പച്ചരിയും ചെറുപയറും കൊണ്ടുണ്ടാക്കുന്ന വിഭവമാണ് വിഷുക്കഞ്ഞി. എറണാകുളത്തെ പരമ്പരാഗതമായ ഒരു വിഷു വിഭവമാണിത്. രാവിലെതന്നെ വിഷുക്കഞ്ഞി പാകപ്പെടുത്തും.
ചേരുവകള്‍:
പച്ചരി-1 കിലോ
ചെറുപയര്‍-അരക്കിലോ
ശര്‍ക്കര-അരക്കിലോ
മധുരം കൂടുതല്‍ വേണ്ടവര്‍ക്കു കൂടുതല്‍ ചേര്‍ക്കാം.
തേങ്ങാപ്പാല്‍-ഒന്നര തേങ്ങയുടെ
ഒന്നാംപാലും രണ്ടാംപാലും.
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ്,
ഏലയ്ക്കാ, ചുക്ക്-ആവശ്യത്തിന്.
തയാറാക്കുന്നവിധം:
ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം ചെറുപയര്‍ വേവിക്കുക. പയര്‍ ഒരുവിധം വെന്തുതുടങ്ങുമ്പോള്‍ പച്ചരി ഇടണം. അരിയും പയറും തേങ്ങയുടെ രണ്ടാംപാലില്‍ വേവിക്കണം. പാകത്തിനു വെന്തുവരുമ്പോള്‍ നെയ്യും എലയ്ക്കാ പൊടിച്ചതും ചുക്കും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കുക. തേങ്ങയുടെ ഒന്നാംപാല്‍ അവസാനം ഒഴിച്ചു തിളപ്പിച്ചു വാങ്ങിവയ്ക്കാം.
Post Your Comments