മദ്ധ്യ കേരളത്തില്‍ വിഷുവിന് ഉണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് വിഷുക്കട്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഷുക്കട്ട വിഷുവിന്റെ തലേ ദിവസമാണ് വീടുകളില്‍ തയ്യാറാക്കുക.
വിഷുക്കട്ടയ്ക്ക് ആവശ്യമായ സാധനങ്ങള്‍
ചേരുവകള്‍
പുന്നെല്ലരി – 2കപ്പ്
ചിരകിയ നാളികേരം – 2കപ്പ്
ജീരകം – 1 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് – രണ്ട് നുള്ള്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിരകിയ നാളികേരത്തില്‍ അലപം വെള്ളമൊഴിച്ച് ഒന്നാംപാല്‍ നല്ല കട്ടിയില്‍ പിഴിഞ്ഞെടുത്ത് മാറ്റിവെയ്ക്കുക. പിഴിഞ്ഞെടുത്ത നാളികേരത്തില്‍ അല്പം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാല് എടുക്കുക. ഇതിലേക്ക് പുതിയ നെല്ലിന്റെ പച്ചരി ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാവുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം. അടിയില്‍ കരിഞ്ഞു പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കട്ടയായി കഴിഞ്ഞാല്‍ എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വയ്ക്കണം. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ശര്‍ക്കര നീരോ കറികളോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
Post Your Comments