കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനുവദിച്ച പൊതുമാപ്പ് ഏപ്രില്‍ 22ന് അവസാനിക്കും. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിനും പിഴയടച്ച് താമസ രേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്‍കി കൊണ്ട് ജനുവരി 22നാണ് പൊതുമാപ്പ് ആരംഭിച്ചത്.
1,51,000 വരുന്ന അനധികൃത താമസക്കാരില്‍ ആകെ 51,500 പേരാണ് ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയത് എന്നാണ് കണക്ക്. ഇവരില്‍ 32,000 പേര്‍ രാജ്യം വിടുകയും 19,500 പേര്‍ പിഴയടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കുകയും ചെയ്തു. 30,000 ഇന്ത്യക്കാരാണു രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ പതിനായിരത്തി അഞ്ഞൂറ് പേരാണ് രാജ്യം വിടുന്നതിന് എംബസി വഴി ഔട്ട് പാസ് വാങ്ങിയത്.
ഒരു കോടി ഇരുപത് ലക്ഷം ദിനാറാണ് ഈ ഇനത്തില്‍ സര്‍ക്കാരിനു പിഴയായി ലഭിച്ചത്.
2500 ഓളം പേര്‍ സ്വന്തം പാസ്പോര്‍ട്ട് വഴി രാജ്യം വിടുകയും അയ്യാരിത്തോളം പേര്‍ ഇതിനകം താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു.
അതേസമയം, പൊതുമാപ്പ് കാലാവധി കഴിയുന്ന മുറയ്ക്ക് രാജ്യത്ത് ശക്തമായ തിരച്ചില്‍ ആരംഭിക്കുവാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അനധികൃത താമസക്കാരില്‍ 33 ശതമാനം പേര്‍ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
Post Your Comments