Latest NewsKeralaNews

തന്നെ തടഞ്ഞത് ബിജെപിക്കാരല്ല; വരാപ്പുഴയില്‍ വഴി തടഞ്ഞ വിവാദത്തില്‍ വെളിപ്പെടുത്തലുമായി യുവാവ്

വരാപ്പുഴ: വരാപ്പുഴയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ തടഞ്ഞത് ബിജെപിക്കാരല്ലെന്ന വെളിപ്പെടുത്തലുമായി കുഞ്ഞിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവാവ്. തന്നെ തടഞ്ഞതും മര്‍ദ്ദിച്ചതും ബിജെപിക്കാരല്ലെന്ന ഷാഫിയുടെ വെളിപ്പെടുത്തൽ ഒരു പ്രമുഖ ചാനലാണ് പുറത്തുവിട്ടത്.

Read Also: കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താന്‍ സുഷമ സ്വരാജിന്റെ സഹായം

ബിജെപി പ്രവര്‍ത്തകരും, പോലിസുമാണ് തന്നെ കടന്നു പോകാന്‍ വഴിയൊരുക്കിയത്. മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നു. കഴിഞ്ഞ ഹർത്താൽ ദിവസമാണ് വരാപ്പുഴയില്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഷാഫിയെ ചിലര്‍ തടയുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button