Latest NewsMovie SongsEntertainment

ആ ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് നടി സാമന്ത

നടിമാരുടെ ലിപ് ലോക് രംഗങ്ങള്‍ ഇപ്പോഴും വിവാദമാകാറുണ്ട്. അത്തരം ഒരു രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ച. സമന്ത, രാംചരണ്‍ ഒരുമിച്ച രംഗസ്ഥലം എന്ന തെലുങ്ക് ചിത്രം വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ നായകനുമായുള്ള ലിപ് ലോക് രംഗങ്ങള്‍ ഉണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതിനെക്കുറിച്ച്‌ ചോദിച്ചതിനു സമന്തയുടെ മറുപടി ഇങ്ങനെ..

എന്തുകൊണ്ട് വിവാഹിതരായ നടിമാരോട് മാത്രം നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നുവെന്ന് സമന്ത മറുചോദ്യം ചോദിച്ചു. വിവാഹിതരായ നടന്മാര്‍ ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ആരും ചോദ്യം ചെയ്യാത്തത് എന്താണെന്ന് സമന്ത ചോദിച്ചു. രംഗസ്ഥലത്തിലെ ആ ലിപ്‌ലോക്ക് രംഗം വള്‍ഗര്‍ അല്ല. വൈകാരിക നിമിഷത്തില്‍ ഉണ്ടാകുന്ന ഒന്നാണ്, അല്ലാതെ സെക്‌സ് അല്ല. സംവിധായകന്‍ ആ രംഗത്തെക്കുറിച്ച് വിശദീകരിച്ച് തന്നിരുന്നു. ഞാന്‍ നടന്റെ കവിളിലാണ് ചുംബിച്ചത്. പിന്നീട് അത് ലിപ്‌ലോക്ക് ആക്കി മാറ്റുകയായിരുന്നു.

സിദ്ധരാമയ്യയുടെ ഈ നീക്കം ഭീരുത്വമോ……?

shortlink

Related Articles

Post Your Comments

Related Articles


Back to top button