Latest NewsArticleNewsIndia

സിദ്ധരാമയ്യയുടെ ഈ നീക്കം ഭീരുത്വമോ……?

തോമസ്‌ ചെറിയാന്‍ കെ

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പോരു മുറുകുമ്പോള്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടാനൊരുങ്ങുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ സിദ്ധരാമയ്യയുടെ ഈ നീക്കം ഭീരുത്വമാണെന്ന് പരിഹസിച്ച് ബിജെപിയും ശക്തമായി രംഗത്തെത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ജെഡിഎസും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെു കോണ്‍ഗ്രസിന്‌റെ ഭാഗത്തു നിന്നും നിര്‍ദേശം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടു സീറ്റുകളില്‍ സിദ്ധരാമയ്യ മത്സരിക്കാനൊരുങ്ങുന്നത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് സിദ്ധരാമയ്യ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജെപിയും ജെഡിഎസും രഹസ്യധാരണയുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യയ്‌ക്കെതിരായ ഈ നീക്കം മുന്നില്‍കണ്ട് അദ്ദേഹത്തിനു വിജയസാധ്യത നല്‍കുന്ന മറ്റൊരു മണ്ഡലം കൂടി പരിഗണിയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കര്‍ണാടകയിലെ ബദാമി മണ്ഡലത്തിന്‌റെ പേരാണ് രണ്ടാം സീറ്റിനായി പരിഗണിയ്ക്കുക.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അനുമതിയും ഈ നീക്കത്തിന് ലഭിച്ചു എന്നാണ് സൂചന. കുറുമ്പ സമുദായത്തിന് ഏറെ സ്വാധീനമുള്ള ബനാമി മണ്ഡലത്തില്‍ അവരുടെ പ്രമുഖ നേതാവായ സിദ്ധരാമയയ്ക്കു വലിയ വിജയസാധ്യതയാണ് നല്‍കുന്നത്. മാത്രമല്ല നിലവില്‍ മത്സരിക്കാനുറച്ചിരുന്ന വരുണ മണ്ഡലം മകനു നല്‍കിയതും സിദ്ധരാമയ്യയ്ക്ക് രണ്ടു സീറ്റികളില്‍ മത്സരിക്കാനുള്ള നീക്കത്തിന് വഴിതെളിയിച്ചു. തന്‌റെ രാഷ്ട്രീയ ഗുരുവും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കുന്നതും തെരഞ്ഞെടുപ്പ് പോരിന് ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് കാഹളം മുഴങ്ങുമ്‌പോഴും ആരെ സ്ഥാനാര്‍ഥിയായി നിറുത്തണമെന്ന കാര്യത്തില്‍ ബിജെപിയ്ക്ക് തീരുമാനമെടുക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നതും ബിജെപി നേതൃത്വത്തിനിടയില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 72 പേരുടെ സ്ഥാനാര്‍ഥി പട്ടിക ഇറക്കിയിട്ടും ഈ സീറ്റുകളില്‍ ആരെ മത്സരിപ്പിക്കണമെന്ന ആശയക്കുഴപ്പം ബിജെപി കേന്ദ്ര നേതൃത്വത്തിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബിജെപിയുടെ 43 സിറ്റിങ് എംഎല്‍എമാരില്‍ 40 പേരും ഈ പട്ടികയില്‍ ഇടം പിടിച്ചുവെന്നതും ഇവര്‍ക്കു പുറമേ മറ്റു പാര്‍ട്ടികളില്‍ നിന്നെത്തിയ അഞ്ച് എംഎല്‍എമാര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ട സംഗതിയാണ്്.

ഏകദേശം 72,000 വോക്കലിംഗാസ് വോട്ടുകളും 30,000 ലിംഗായത്ത് വോട്ടുകളുമാണ് ചാമുണ്ഡേശ്വരി മണ്ഡലത്തിലുള്ളത്. ഇവയ്ക്കു പുറമേ പട്ടികജാതി, പട്ടികവര്‍ഗം അടക്കമുള്ള ന്യുനപക്ഷ വോട്ടുകളും ഏറെയുള്ള മണ്ഡലമാണിത്. ഇവരുടെ വോട്ടുകളും സിദ്ധരാമയ്യയുടെ വിജയമുറപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‌റെ കണക്കുകൂട്ടല്‍. ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി ലഭിക്കുന്നതിനു വേണ്ടി സിദ്ധരാമയ്യ സര്‍ക്കാര്‍ നല്‍കിയ പിന്തുണ പരിഗണിച്ച് അദ്ദേഹത്തിനു തന്നെ പിന്തുണ നല്‍കുമെന്ന് ലിംഗായത്ത് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 1990 മുതല്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കിയിരുന്ന വിഭാഗമാണ് ലിംഗായത്തുകള്‍ എന്നതാണ് മറ്റൊരു വസ്തുത. ലിംഗായത്ത് തീരുമാനം ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. രണ്ടുസീറ്റുകളില്‍ ജനവിധി തേടാനൊരുങ്ങിയ സിദ്ധരാമയ്യയുടെ നീക്കത്തിന്‌റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയും രണ്ടു സീറ്റുകളില്‍ മത്സരത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. എന്നാല്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി നടത്തിയ ചൂടന്‍ തിരഞ്ഞെടുപ്പ് പ്രചരണവും സിദ്ധരാമയ്യയുടെ വിജയം ഉറപ്പാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button