കുവൈറ്റ് : കുവൈറ്റിലെ ഫ്‌ളാറ്റുകളിലോ വില്ലകളിലോ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടരുതെന്ന് കുവൈറ്റ് മന്ത്രാലയം. തൂക്കിയിട്ടാല്‍ കനത്ത പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 300 കുവൈറ്റി ദിനാറാണ് പിഴയായി ഈടാക്കുക.
ശുചിത്വത്തിനും, പരിസ്ഥി ശുചീകരണത്തിന്റേയും കാമ്പയിനിന്റെ ഭാഗമായാണ് ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടുന്നതിന് വിലക്ക് വന്നിരിക്കുന്നത്. 2008 മുതല്‍ കുവൈറ്റില്‍ പരിസ്ഥിതി ശുചീകരണ കാമ്പയിന്‍ നടന്നുവരുന്നുണ്ട്.
രാജ്യത്ത് 12 ഫ്‌ളാറ്റുകളിലെ ബാല്‍ക്കണിയില്‍ വൃത്തിഹീനമായ രീതിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിട്ടതിന് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്ത്രീകളുടെ അടിവസ്ത്രങ്ങളടക്കമാണ് ചില ഫ്‌ളാറ്റുകളുടെ ബാല്‍ക്കണിയില്‍ ഉണക്കാനിട്ടിരിക്കുന്നത്. ഇത് സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ കാരണമാകുമെന്ന് കുവൈറ്റ് പൊലീസ് ചൂണ്ടിക്കാട്ടി.
Post Your Comments