പൂനെ•പെണ്‍വാണിഭ നടത്തിപ്പുകാരനായ എന്‍.സി.പി നേതാവിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍.സി.പി കോര്‍പ്പറേഷന്‍ അംഗമായ അനികേത് വാഗിനെതിരെയാണ് ഇന്ദപുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകാരന്‍ എന്ന വ്യാജേനയാണ് രൂപാലി ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെ പോലീസ് സമീപിച്ചത്. സംഭവം സത്യമാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍വാണിഭ സംഘത്തെ പിടികൂടുകയും ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെ, പിടിയിലായ ഒരു യുവതി തങ്ങളെ നിയമിച്ചിരിക്കുന്നത് എന്‍.സി.പി കോര്‍പ്പറേഷന്‍ അംഗമായ അനികേത് വാഗ് ആണെന്ന് മൊഴി നല്‍കുകയായിരുന്നു. അനികേതിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോഡ്ജ്.
തുടര്‍ന്ന് അനികേതിനും മാനേജര്‍ അജയ് ഷിന്‍ഡേയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഷിന്‍ഡേയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് എടുത്ത വിവരമറിഞ്ഞ് ഒളിവില്‍ പോയ അനികേതിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
Post Your Comments