ഗോൾഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം. വെള്ളിമെഡല്‍ ഇന്ത്യയുടെ തന്നെ ഹീന സിധുവിന് ലഭിച്ചു. 69 കിലോഗ്രാം വിഭാഗത്തിൽ മത്സരത്തിച്ച പൂനം യാദവും ഇന്ന് പൊന്നണിഞ്ഞു.
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ മത്സരിച്ച പൂനത്തിന് വെങ്കലം മാത്രമെ നേടാനായിരുന്നുളളു. പൂനം യാദവ് സ്വർണ്ണം നേടിയതോടെ ഇന്ത്യ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. 6 സ്വർണ്ണവും 2 വെള്ളിയും 1 വെങ്കലവുമാണ് ഇതുവരെയുളള ഇന്ത്യൻ സമ്പാദ്യം. ഇതോടെ ആറു സ്വര്‍ണ്ണവും, രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍വേട്ട ഒമ്പതായി ഉയര്‍ന്നു. ഇന്ത്യ നേടിയ ഏഴു മെഡലുകളും ഭാരോദ്വഹനത്തില്‍ നിന്നാണ്.
Post Your Comments