Latest NewsNewsIndia

അമ്പലത്തിലെ പ്രസാദം കഴിച്ച് രണ്ട് പേര്‍ മരിച്ചു, 30പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമ്പലത്തില്‍ നിന്നുള്ള പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ ശാരീരിക അസ്വസ്ഥകളും പ്രകടിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുള്ള സെല്‍വമുത്തു മാരിയമ്മന്‍ കോവിലിലെ പ്രസാദം കഴിച്ചവരില്‍ രണ്ട് പേരാണ് മരിച്ചത്. ലോകനായകി, സാവിത്രി എന്നിവരാണ് മരിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമായിരുന്നു ഇവരുടെ മരണം. മറ്റുള്ളവര്‍ സുഖം പ്രാപിച്ചു വരുന്നുവെന്നു പോലീസ് വ്യക്തമാക്കി. മോശമായ നെയ്യും, എണ്ണയുമായിരിക്കാം ഭഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button