Latest NewsUSANewsInternational

യുഎസ് സർക്കാർ രണ്ട് സംഘടനകളെക്കൂടി തീവ്രവാദ പട്ടികയിൽ ചേർത്തു

യുഎസ് : ലഷ്കർ-ഇ-തായ്ബയുടെ പഴുതുകൾ അടച്ചു പൂട്ടാൻ ഒരുങ്ങി അമേരിക്കൻ സർക്കാർ. ലഷ്കർ-ഇ-തായ്ബയും അതിന്റെ രാഷ്ട്രീയ കക്ഷിയായ മില്ലി മുസ്ലീം ലീഗും (എംഎംഎൽ), അതിന്റെ ഏഴ് നേതാക്കന്മാരെയും , ഭീകരസംഘടനകളുടെ പട്ടികയിൽ ചേർക്കുന്നു.

ലഷ്കർ തായ്ബ മേധാവി ഹാഫിസ് സയീദിന്റെ പോസ്റ്ററുകളുമായി പരസ്യമായി പ്രചാരണം നടത്തിയ എംഎംഎൽ ആഗോള തലത്തിൽ ഒരു ഭീകര സംഘടനയാണെന്ന് യു എസ് വിധിച്ചു. തെഹ്രീക്-ഇ-ആസാദി-ഇ-കാശ്മീർ (TAJK) എന്ന ലഷ്കർ ഘടക സംഘടനയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എംഎംഎൽ പ്രസിഡന്റ് സൈഫുള്ള ഖാലിദ്, ജനറൽ സെക്രട്ടറി ഫയാസ് അഹ്മദ് തുടങ്ങി അഞ്ച് പേർക്കെതിരെ നടപടിയെടുക്കാൻ അമേരിക്കൻ ട്രഷറി വകുപ്പിൽ തീരുമാനമായി. ലഷ്കർ പാകിസ്താനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും പൊതു റാലികളും ഫണ്ട് സമാഹരണവും തീവ്രവാദ ആക്രമണങ്ങളുടെ ഗൂഢാലോചനകളും പരിശീലനവും നടത്തുണ്ടെന്നും സ്റ്റേറ്റ് വിഭാഗം അറിയിച്ചു.

Read also:ബെല്ലുകൾ മുഴങ്ങി; കണ്ടക്ടര്‍ ഇല്ലാതെ കെ.എസ്.ആര്‍.ടി.സിബസ് ഓടിയത് രണ്ട് കിലോമീറ്റര്‍

മില്ലി മുസ്ലീം ലീഗുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരും സാമ്പത്തിക സംഭാവനകൾ നൽകുന്നവരും അമേരിക്കൻ ജനതയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചിന്തിക്കണമെന്ന് ട്രഷറി അണ്ടർ സെക്രട്ടറി സിഗൽ മണ്ടൽകർ മുന്നറിയിപ്പ് നൽകി.

എന്നാൽ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കപ്പെടാനുള്ള എംഎംഎല്ലിന്റെ അപേക്ഷ പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. യുഎസ് ഉപരോധം ഒഴിവാക്കാനുള്ള ലേലത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ ലഷ്കർ ടാജ് എന്ന പേരിൽ പ്രവർത്തിച്ചു. ആ ബാനറിൽ ഭീകരപ്രവർത്തനങ്ങൾ നടത്തി.

ലാഹോർ കോടതി സയിദിനെ വെറുതെ വിട്ടതിനു ശേഷം 10 മില്ല്യൻ ഡോളർ ഇയാൾ അമേരിക്കയിൽ നിന്ന് തട്ടിയെടുത്തെന്ന് ആരോപണം ഉണ്ടായിരുന്നു.തുടർന്ന് സയീദിനെ അറസ്റ്റു ചെയ്യാൻ അമേരിക്ക ആവശ്യപ്പെട്ടു.

എം എം എൽ നേതാക്കളായ മുസമ്മിൽ ഇഖ്ബാൽ ഹാഷിമി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹാരിസ് ഡാർ, ഇൻഫർമേഷൻ സെക്രട്ടറി താബിഷ് ഖയ്യും, ധനകാര്യ സെക്രട്ടറി മുഹമ്മദ് ഇഹാൻ, ഫൈസൽ നദീം എന്നിവരാണ് യുഎസ് സർക്കാർ നടപടി എടുത്തിരിക്കുന്നത്. അമേരിക്കൻ അധികൃതർ
ഈ വ്യക്തികളുടെ സ്വത്തുക്കൾ മുഴുവൻ തടഞ്ഞുവെയ്ക്കുകയും പണമിടപാടുകൾ മരവിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button