Latest NewsKeralaNews

ബെല്ലുകൾ മുഴങ്ങി; കണ്ടക്ടര്‍ ഇല്ലാതെ കെ.എസ്.ആര്‍.ടി.സിബസ് ഓടിയത് രണ്ട് കിലോമീറ്റര്‍

അടൂര്‍: ഡബിള്‍ ബെൽ മുഴങ്ങുന്നത് കേട്ട് കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കിലോമീറ്റര്‍ ഓടി. ഇടയ്ക്ക് സിംഗിൾ ബെല്ലും ഡബിള്‍ ബെല്ലും മുഴങ്ങിയത് കൊണ്ട് കണ്ടക്‌ടർ കയറിയെന്നാണ് ഡ്രൈവർ കരുതിയത്. ഇടയ്ക്ക് യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്​തു.

ചൊവ്വാഴ്ച രാവിലെ അടൂരിലാണ് സംഭവം. പുനലൂരില്‍ നിന്ന് കായംകുളത്തേക്കുള്ള ആര്‍.എ.സി 338 നമ്പര്‍ വേണാട് ഓര്‍ഡിനറി ബസാണ്​ കണ്ടക്​ടര്‍ ഇല്ലാതെ പുറപ്പെട്ടത്.​ രാവിലെ ഏഴിന് അടൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തിറങ്ങി.പത്ത് മിനിറ്റിനു ശേഷം ഡ്രൈവര്‍ ബസ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. ഡബിള്‍ബെല്ല് മുഴങ്ങി. ഒരു യാത്രക്കാരൻ അറിയിച്ചതിനെ തുടർന്നാണ് ഡ്രൈവർ ബസ് നിർത്തിയത്.

കുറച്ചു സമയത്തിന് ശേഷം കണ്ടക്ടര്‍ ഓട്ടോറിക്ഷയില്‍ എത്തി. താന്‍ ഓഫിസില്‍ നിന്നിറങ്ങി വന്നപ്പോള്‍ ബസ് കണ്ടില്ലെന്നും സ്റ്റാന്റില്‍ നിന്നവരോട് ചോദിച്ചപ്പോള്‍ ബസ് പോയെന്നു പറഞ്ഞതായും കണ്ടക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button