എറണാകുളം: എല്‍എസ്ഡി കൊക്കൈന്‍ തുടങ്ങിയ ലഹരി മരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റില്‍. ചിലവന്നൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍നിന്നു കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള രാസ ലഹരിമരുന്നുകളുമായി പിടിയിലായ സംഘത്തിന്റെ സങ്കേതം കണ്ട് പോലീസ് അമ്പരന്നു. കാസര്‍ക്കോഡ് നെല്ലിക്കുന്ന സ്വദേശി മുഹമ്മദ് ബിലാല്‍ പള്ളുരുത്തി സ്വദേശി ഗ്രീഷ്മ ബിബിന്‍ എന്നിവരാണ് പിടിയിലായത്.
തൈക്കുടം കനാല്‍ റോഡില്‍ വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു ബിലാലും ഗ്രീഷ്മയും. ലഹരിമരുന്ന് മാഫിയയ്‌ക്കെതിരേ സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ഡസ്റ്ററിന്റെ ഭാഗമായാണു പ്രതികള്‍ പിടിയിലായത്. ദമ്പതികളെന്ന വ്യാജേന കഴിഞ്ഞിരുന്ന ഇവര്‍ക്കു രാജ്യാന്തര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോള്‍ ഗോവയില്‍നിന്നു ലഹരി വസ്തുകള്‍ വിമാന മാര്‍ഗം ഇവര്‍ നഗരത്തിലേക്ക് എത്തിച്ചിരുന്നു.
ഹാഷിഷും കഞ്ചാവും ഇവര്‍ക്കെത്തിച്ചിരുന്നത് ചിഞ്ചു മാത്യു ആയിരുന്നു. പിടിയിലാകുമ്പോള്‍ അരക്കിലോയിലധികം കഞ്ചാവ് ഇയാളുടെ കൈയിലുണ്ടായിരുന്നു. സിനിമാ സീരിയല്‍ രംഗത്തെ ആവശ്യക്കാര്‍ക്കായിരുന്നു ബിലാലും ഗ്രീഷ്മയും പ്രധാനമായും ലഹരി വസ്തുകള്‍ വിതരണം ചെയ്തിരുന്നത്. നഗരത്തിലെ ചില പ്രമുഖ റെസ്റ്റോറന്റുകളുടേയും റെഡിമെയ്ഡ് ഷോപ്പുകളുടേയും ഉടമകളും ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സ് ആയിരുന്നു. ഇവരുടെ രീതികളില്‍ സംശയം തോനിയ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments