ലക്നൗ•ആശുപത്രി അധികൃതരുടെ ഉദാസീനതയുടെ വീണ്ടും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ ഒരാളുടെ അറ്റുപോയ കാല്‍പാദം ഡോക്ടര്‍മാര്‍ അയാളുടെ കാലുകള്‍ക്കിടയില്‍ വച്ചു.
അതുല്‍ പാണ്ഢേ എന്ന 48 കാരന് ട്രെയിനിന് അടിയില്‍പ്പെട്ടാണ് കാല്‍പാദം നഷ്ടമായത്. തുടര്‍ന്ന് നാട്ടുകാര്‍ പാണ്ഢേയെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സ നടക്കുന്നതിനിടെയാണ് അറ്റുപോയ പാദം പാണ്ഢേയുടെ കാലുകള്‍ക്ക് ഇടയില്‍ ദീര്‍ഘനേരം വച്ചത്. പിന്നീട് ആളുകള്‍ ഇതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ പാദം ഇവിടെ നിന്നും നീക്കം ചെയ്യുകയായിരുന്നു.
പാണ്ഢേയുടെ മോശമായ അവസ്ഥ കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ഇയാളെ ലക്നൗവിലേക്ക് കൊണ്ട് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
അതേസമയം, യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും പാണ്ഢേയ്ക്ക് മികച്ച ചികിത്സ നല്‍കിയെന്നും ആശുപത്രിയിലെ മുഖ്യ മെഡിക്കല്‍ സൂപ്രണ്ട് യോഗേന്ദ്ര യതി പറഞ്ഞു.
അടുത്തിടെ, ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ അപകടത്തില്‍ അറ്റുപോയ കാല്‍പാദം അപകടത്തില്‍പ്പെട്ടയാള്‍ക്ക് തലയിണയായി വച്ച് കൊടുത്ത സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Post Your Comments