KeralaLatest News

റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസ് ; മൂന്ന് പേര്‍ പിടിയിൽ

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയും യുവഗായകനും മടവൂര്‍ ‘നൊസ്റ്റാള്‍ജിയ’ നാടന്‍പാട്ട് സംഘാംഗവുമായ രാജേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയിൽ. കൊലയാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കിയവരാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നുള്ള ക്വട്ടേഷനാണ് കൊലപാതകമെന്നും ആലപ്പുഴ സ്വദേശികളായ നാല് പേരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.

രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ വിവാഹമോചിതയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് പോലീസ. കൂടാതെ അയല്‍ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ക്വട്ടേഷന്‍ സംഘമെത്തിയ ചുവന്നകാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മടവൂരിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളിൽ സ്വിഫ്റ്റ് കാറിന്റെ വശങ്ങളിലെ ദൃശ്യങ്ങളേ കിട്ടിയുള്ളൂ. കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് മടവൂര്‍ ജംഗ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റെക്കാര്‍ഡിംഗ്’ സ്റ്റുഡിയേയില്‍ വച്ചാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Also read ;താൻ നടത്തിയ പരാമര്‍ശനങ്ങളെ കടകംപള്ളി സുരേന്ദ്രന്‍ വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button