Latest NewsIndiaNews

സിബിഎസ്ഇയില്‍ വന്‍ മാറ്റങ്ങള്‍, ഈ ക്ലാസുകള്‍ക്ക് ഇനി മുതല്‍ പുതിയ സിലബസ്: പാഠപുസ്തകങ്ങള്‍ക്കും മാറ്റം

ന്യൂഡല്‍ഹി: നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) 2024-25 അധ്യയന വര്‍ഷത്തേക്കുള്ള മൂന്ന് മുതല്‍ ആറ് വരെ ക്ലാസുകള്‍ക്കുള്ള പുതിയ സിലബസും പാഠപുസ്തകങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറക്കും.

Read Also: ഞങ്ങളുടെ കഥ ആരും വിശ്വസിച്ചിട്ടില്ല:10 വർഷം ഒറ്റമുറിയിൽ ഒളിച്ച് കഴിഞ്ഞ സജിത-റഹ്‌മാൻ ദമ്പതികളുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

അതേസമയം, മറ്റ് ക്ലാസുകളിലെ സിലബസിനും പാഠപുസ്തകത്തിനും മാറ്റമുണ്ടാകില്ല. സിബിഎസ്ഇ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലെ പുതിയ സിലബസും പാഠപുസ്തകങ്ങളും തയ്യാറാക്കി വരികയാണെന്നും ഉടന്‍ പുറത്തിറക്കുമെന്നും എന്‍സിഇആര്‍ടി അറിയിച്ചതായി സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഈ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും മൂന്ന് മുതല്‍ ആറ് വരെ ക്ലാസുകളിലേക്ക് സ്വീകരിക്കാന്‍ സ്‌കൂളുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

2023 ലെ പുതിയ വിദ്യാഭ്യാസ സമ്പ്രദായവും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും അനുസരിച്ചാണ് സിലബസ് പരിഷ്‌കരണം. എന്‍സിഇആര്‍ടിയില്‍ നിന്ന് ലഭിച്ച ശേഷം സിലബസ് എല്ലാ സ്‌കൂളുകളിലേക്കും ഓണ്‍ലൈനായി അയയ്ക്കുമെന്നും കത്തില്‍ പറയുന്നു. 18 വര്‍ഷത്തിന് ശേഷം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) പരിഷ്‌കരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 1975, 1988, 2000, 2005 എന്നീ വര്‍ഷങ്ങളില്‍ എന്‍സിഎഫ് ഇതിനകം നാല് തവണ ഭേദഗതി ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button