Latest NewsKeralaNews

പ്ലസ്ടു ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: സൂത്രധാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: പ്ലസ് ടു ഊര്‍ജതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലെ സൂത്രധാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചോദ്യപേപ്പര്‍ ചോര്‍ന്നത് തന്നെയെന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം പറഞ്ഞു. ആകെയുളള 25 ചോദ്യങ്ങളില്‍ 21 മാര്‍ക്കിന്റെ പത്തെണ്ണമാണു ചോര്‍ന്നിരിക്കുന്നത്. ഗള്‍ഫിലുള്ള വ്യക്തിക്കു ചോദ്യം അയച്ചുകൊടുത്തുവെന്നും പിന്നീട് വിദേശ നമ്ബര്‍ വഴി ചോദ്യം വിദ്യാര്‍ഥികള്‍ക്കു കൈമാറിയെന്നുമാണ് നിഗമനം. രണ്ടു അധ്യാപകരാണു ചോര്‍ച്ചക്കുപിന്നിലെന്നും ഒരു പെണ്‍കുട്ടിയയാണു ചോദ്യപേപ്പര്‍ എഴുതി തയാറാക്കിയതെന്നും പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം നല്‍കാന്‍ പോലീസ് തയാറായില്ല.

ഒരാഴ്ചയ്ക്കുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ചോദ്യം വിദ്യാര്‍ഥികള്‍ക്കു അയച്ചുകൊടുത്ത സൂത്രധാരനെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. പരീക്ഷക്കുമുമ്പാണോ അതിനുശേഷമാണോ ചോദ്യം പ്രചരിച്ചതെന്നു അന്വേഷിച്ചുവരികയാണെന്നാണു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചിരുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയായ തൃശൂരിലെ കൊടങ്ങല്ലൂര്‍, മതിലകം, കോട്ടപ്പുറം എന്നീ കേന്ദ്രങ്ങളിലാണ് ഇതാദ്യം പ്രചരിച്ചത്. യഥാര്‍ഥ ചോദ്യപേപ്പറില്‍നിന്നാണോ ചോര്‍ച്ച സംഭവിച്ചത്, ചോദ്യം തയാറാക്കിയ അധ്യാപകര്‍ക്ക് ഇതില്‍ പങ്കുണ്ടോ, ഡയറക്ടറേറ്റില്‍നിന്നു ചോദ്യം ചോരാനുള്ള സാധ്യത എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.

also read : അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണത്തില്‍​ വീ​ര്‍​പ്പു​മു​ട്ടി​ ഈ രാജ്യം : ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

വിഷയം ഗൗരവമായി എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.ചോദ്യ ചോര്‍ച്ച അന്വേഷിക്കാനായി എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി: സാജു മാത്യുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈ.എസ്.പിയടക്കം സംഘത്തില്‍ അംഗങ്ങളാണ്. അന്വേഷണം ഉത്തരേന്ത്യയിലും വ്യാപിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ പ്രസിലാണ് ചോദ്യപേപ്പര്‍ അച്ചടിച്ചത്. ഇവിടെ മലയാളി ജീവനക്കാരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 10 ചോദ്യങ്ങള്‍ കൈയക്ഷരത്തില്‍ തയാറാക്കിയ രൂപത്തിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ആകെ 60 മാര്‍ക്കിന്റെ 25 ചോദ്യങ്ങളാണു പരീക്ഷക്കുണ്ടായിരുന്നത്. ചോദ്യം ചോര്‍ന്നുവെന്നു പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ പരീക്ഷ വീണ്ടും നടത്തേണ്ടിവരും. തൃശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എക്സാം കോര്‍ഡിനേറ്റര്‍ കരീം വല്ലത്തുപാടിക്കു 9447437201 എന്ന വാട്ട്സ്‌ആപ്പ് നമ്പര്‍ മുഖാന്തിരം ചോര്‍ന്ന ചോദ്യങ്ങള്‍ ലഭിക്കുകയും അക്കാര്യം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചികോയയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നു മുഖ്യമന്ത്രി ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതലവഹിക്കുന്ന പി.കെ. സുബീര്‍ ബാബുവാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയം പ്രകടിപ്പിച്ച്‌ പോലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button