Latest NewsNewsIndia

സിബിഎസ്ഇ 2025 അധ്യയന വര്‍ഷത്തെ പൊതു പരീക്ഷ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: സിബിഎസ്ഇ 2025 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍ നടത്തും.44 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പൊതുപരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിന് വേണ്ടി പരീക്ഷ ഹാളില്‍ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.

Read Also: റമദാന്‍ വ്രതാരംഭം: പുണ്യമാസത്തില്‍ ദുബായില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ അറിയാം

പരീക്ഷ ഹാളില്‍ പ്രവേശിക്കുമ്പോള്‍ അനുവദനീയമായതും, അനുവദനീയമല്ലാത്തതും എന്തൊക്കെയെന്ന് താഴെ കൊടിത്തിരിക്കുന്നു.

പരീക്ഷ ഹാളില്‍ അനുവദനീയമായ വസ്തുക്കള്‍

1 .അഡ്മിറ്റ് കാര്‍ഡും സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും ( റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്)

2. അഡ്മിറ്റ് കാര്‍ഡും സര്‍ക്കാര്‍ നല്‍കിയ ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് ( പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക്)

3. സ്റ്റേഷനറി ഐറ്റംസ് (ട്രാന്‌സ്പരെന്റ് പൗച്ച്, ജോമെട്രി അല്ലെങ്കില്‍ പെന്‍സില്‍ ബോക്‌സ്, ബ്ലൂ ഇങ്ക്, റോയല്‍ ബ്ലൂ ഇങ്ക്, ബാള്‍ പോയിന്റ് അല്ലെങ്കില്‍ ജെല്‍ പെന്‍, സ്‌കെയില്‍, എഴുതാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ്, ഇറയ്സര്‍ തുടങ്ങിയവ)

4. അനലോഗ് വാച്ച്, ട്രാന്‌സ്പരെന്റ് ആയിട്ടുള്ള വാട്ടര്‍ ബോട്ടില്‍

5. മെട്രോ കാര്‍ഡ്, ബസ് പാസ്, പണം മുതലായവ

പരീക്ഷ ഹാളില്‍ നിരോധിക്കപ്പെട്ട വസ്തുക്കള്‍

1. സ്റ്റേഷനറി ഐറ്റംസ് ( എഴുതിയതോ പ്രിന്റ് എടുത്തതോ ആയ പേപ്പര്‍, പേപ്പര്‍ ബിറ്റുകള്‍, കാല്‍ക്കുലേറ്റര്‍( പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കും) പെന്‍ ഡ്രൈവ്, ലോഗ് ടേബിള്‍സ്, ഇലക്ട്രോണിക്ക് പെന്‍, സ്‌കാനര്‍ എന്നിവ.

2. കമ്മ്യുണിക്കേഷന്‍ ഡിവൈസുകള്‍ ( മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, സ്മാര്‍ട്ട് വാച്ച്, ക്യാമറ തുടങ്ങിയ വസ്തുക്കള്‍

3. വാലറ്റുകള്‍, ഗോഗിള്‍സ്, ഹാന്‍ഡ്ബാഗുകള്‍, പൗച്ചുകള്‍ മുതലായവ

4. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ( പ്രമേഹ രോഗികളായ കുട്ടികള്‍ക്ക് ഇത് ബാധകമല്ല)

5. അന്യായമായ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍

6. മുകളില്‍ പറഞ്ഞിരിക്കുന്ന നിരോധിക്കപ്പെട്ട വസ്തുക്കളുടെ ഉപയോഗം പരീക്ഷ ബോര്‍ഡിന്റെ നിയമാനുസൃതം വിദ്യാര്‍ത്ഥികളുടെ മേല്‍ നടപടി സ്വീകരിക്കുന്നതാണ്.

ഡ്രസ്സ് കോഡ്: സ്‌കൂള്‍ യൂണിഫോം(റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്)
സാധാരണമായ നേരിയ വസ്ത്രങ്ങള്‍ (പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക്)

ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്താന്‍ പണമില്ല, കുട്ടികളുടെ ഫീസ് ഉപയോ?ഗിച്ച് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button