തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ദേശീയപാതയ്ക്കരികിലെ 365 പമ്പുകളിലായി ശുചിമുറികള്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍. എന്നാല്‍ 365 പമ്പുകളിലായി ശുചിമുറികള്‍ നിര്‍മിക്കുന്നതിനായി 45 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതായി മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു.
മൂന്നു മാസത്തിനകം ശുചിമുറികള്‍ നിര്‍മിക്കണമെന്നായിരുന്നു നിര്‍ദേശം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ശുചിമുറികള്‍ വേണമെന്നും അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിബന്ധനയുണ്ട്.
Also Read : പെട്രോള്‍ പമ്പുകളിലെ പുതിയ നിയമത്തില്‍ വലഞ്ഞ് യാത്രക്കാര്‍
ചെലവ് പമ്പ് ഏജന്‍സിയോ ഉടമയോ വഹിക്കണമെന്നാണു വ്യവസ്ഥ. 2013ല്‍ ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയിരുന്നു. ശുചിമുറികളുടെ നിര്‍മാണ രൂപരേഖ ഉള്‍പ്പെടെ വിശദമായ കത്ത് ജനുവരിയില്‍ സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ട്.
Post Your Comments