കോട്ടയം: പെട്രോള്‍ പമ്പുകളിലെ പുതിയ നിയമത്തില്‍ വലഞ്ഞ് യാത്രക്കാര്‍. വാഹനവുമായി എത്തുന്ന യാത്രക്കാര്‍ക്കു മാത്രമേ ഇന്ധനം നല്‍കൂവെന്ന നിര്‍ദേശമാണ് പല യാത്രക്കാരെയും വലയ്ക്കുന്നത്. യുവതികളെ പത്തനംതിട്ടയില്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഇത്തരം ഒരു നിര്‍ദേശം നല്‍കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. കോട്ടയത്തും സമാനമായ സംഭവം നടന്നത് ഇതു കര്‍ശനമാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചു.
മിക്ക ആളുകളും ഇന്ധനം തീര്‍ന്നു വഴിയില്‍ പെട്ടുപോകുകയാണ്. ഇവര്‍ പെട്രോള്‍ പമ്പില്‍ എത്തുമ്പോള്‍ വാഹനം ഇല്ലാത്തത് കൊണ്ട് ഇന്ധനം ലഭിക്കില്ല. ഇനി ഇന്ധനം ലഭിക്കണമെങ്കില്‍ അതതു പോലീസ് സ്റ്റേഷനില്‍ നിന്നുള്ള എന്‍ഒസി ആവശ്യമാണ്. ഇത് കോട്ടയം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. വഴിയില്‍ ഇന്ധനം തീര്‍ന്നവര്‍ വാഹനം തള്ളിയോ കെട്ടിവലിച്ചോ ആണ് ഇന്ധനം നിറയ്ക്കാനായി പമ്പില്‍ എത്തിക്കുന്നത്.
Post Your Comments