Latest NewsIndiaNews

വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്‌

ന്യൂഡൽഹി : വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്‌. ദഗര്‍ പാലിലെ പല്‍വാളിലെ 20 ഗ്രാമങ്ങളിലാണ് ഡിജെ ഒഴിവാക്കിയത്. വിവാഹ നിശ്ചയത്തിന് രണ്ട് അതിഥികളും വിവാഹത്തിന് അഞ്ച് അതിഥികളും മാത്രമേ പങ്കെടുക്കാന്‍ പാടൊള്ളൂവെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

സാമൂഹിക പരിപാടികളിലും ഡിജെ അനുവദിക്കില്ല. മേൽപ്പറഞ്ഞ നിയന്ത്രണങ്ങളെക്കൂടാതെ, മരണവീടുകളില്‍ ആരും തന്നെ കരയാന്‍ പാടില്ലെന്നും അങ്ങനെ കരയുകയാണെങ്കില്‍ ആ ദിവസം ആത്മാവ് അവിടം വിട്ട് പോകില്ലെന്നും അധികൃതര്‍ നല്‍കിയ മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിൽ വ്യാപകമായി ഉണ്ടാകുന്ന സാമൂഹിക തിന്മകളെ നേരിടാൻ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് അധ്യക്ഷനായ ഖജാൻ സിംഗ് കഴിഞ്ഞ ദിവസം ഈ തീരുമാനങ്ങൾ കൊണ്ടുവന്നത്. ഗ്രാമത്തിൽ ഉണ്ടാകുന്ന തിന്മകളെ ഇനി വിജയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിന്റെ ‘പുരോഗമന’ തീരുമാനങ്ങള്‍:

1. വിവാഹ നിശ്ചയം, വിവാഹം, ജന്മദിനാഘോഷങ്ങള്‍ എന്നീ പരിപാടികളില്‍ നിന്ന് ഡിജെ ഒഴിവാക്കി.

2. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്ന അതിഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

മേൽപ്പറഞ്ഞ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്നവരെ പഞ്ചായത്ത് തലവൻ തടഞ്ഞുവയ്ക്കും, വിവാഹ ചടങ്ങുകളിലും മറ്റും പങ്കെടുക്കാന്‍ അനുവധിക്കില്ലെന്നും പഞ്ചായത്ത് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button