തിരുവനന്തപുരം: സംസ്ഥാന പോലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍രാധാകൃഷ്ണൻ. ജങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ ചർച്ചയ്ക്കായി നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് തിരുവഞ്ചൂരിന്‍റെ പരാമര്‍ശം.
ചക്കയെ ഔദ്യോഗിക ഫലമാക്കിയത് പോലെ, തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
also read:നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം
സംസഥാനത്ത് പോലീസ് നടത്തുന്നത് ജനസേവനമല്ല ജനദ്രോഹമാണെന്നും പ്രതിപക്ഷം വിമർശിച്ചു. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് നിയമന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു. ആരോപങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി എടുത്തതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments