കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നും വിദേശികള്‍ നാട്ടിലേയ്ക്കു പണമയക്കുന്നതിനു നികുതി ചുമത്തുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നു. പാര്‍ലമെന്ററി സാമ്പത്തിക കാര്യ സമതിയാണ് ഈ വിഷയം വീണ്ടും പരിഗണിക്കുന്നത്. നേരത്തെ പാര്‍ലമെന്ററി നിയമ നിര്‍മ്മാണ, ധനകാര്യ കമ്മറ്റികള്‍ക്കു മുമ്പാകെ നികുതി ചുമത്താനുള്ള നിര്‍ദേശം വന്നിരുന്നു.
എന്നാല്‍ രാജ്യത്തു നിലവിലുള്ള നിയമനുസരിച്ചു നികുതി നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ല എന്നു സമതി വിലയിരുത്തിരുന്നു. തുടര്‍ന്ന് ഇതു തള്ളിക്കളയുകയായിരുന്നു. അതേ നിര്‍ദേശം തന്നെയാണു വീണ്ടും പാര്‍ലമെന്റിന്റെയും ധനകാര്യ മന്ത്രിയുടെയും പരിഗണനയില്‍ വന്നിരിക്കുന്നത്. കുവൈറ്റില്‍ നിന്നും വിദേശികള്‍ ഒരു വര്‍ഷം 4.5 ബില്ല്യണ്‍ കുവൈറ്റ് ദിനാര്‍ സ്വദേശങ്ങളിലേയ്ക്ക് അയക്കുന്നു എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതു നടപ്പിലായാല്‍ പ്രവാസികള്‍ക്ക് അധിക ബാധ്യതയായേക്കും
Post Your Comments